ജവഹർലാൽ നെഹ്രു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് & സയൻസ് കോളേജ് പ്ലേസ്മെൻറ് സെല്ലിൻ്റെ നേതൃത്വത്തിൽ ജൂലായ് 16 ശനിയാഴ്ച ക്യാമ്പസ് പ്ലേസ്മെൻ്റും മെഗാ തൊഴിൽ മേളയും സംഘടിപ്പിക്കുന്നു. കോവിഡിൻ്റെ സാഹചര്യത്തിൽ എല്ലാ വർഷവും നടന്നുവരാറുള്ള ക്യാമ്പസ് പ്ലേസ്മെൻ്റ് കഴിഞ്ഞ രണ്ടു വർഷമായി നടന്നിട്ടില്ലാത്ത സാഹചര്യം കണക്കിലെടുത്താണ് ഈ വർഷത്തെ ക്യാമ്പസ് പ്ലേയ്സ്മെൻറിനോടൊപ്പം മറ്റു കോളേജുകളിൽ പഠിച്ച വിദ്യാർത്ഥികൾക്കു കൂടി പ്രയോജനപ്പെടുന്ന രീതിയിൽ മെഗാ തൊഴിൽ മേള സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9 മണി മുതൽ കോളേജ് ക്യാമ്പസിൽ ആരംഭിക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് കോളേജിൻ്റെ വെബ്സൈറ്റിലൂടെ(www.jnias.com) മുൻകൂറായി രജിസ്റ്റർ ചെയ്യാവുന്നതാണ്. സ്പോട്ട് രജിസ്ട്രേഷനുള്ള സൗകര്യവും ലഭ്യമാണ്. 50-ൽ പരം കമ്പനികളിലായി 2500-ൽപ്പരം തൊഴിൽ അവസരങ്ങൾ ഈ തൊഴിൽ മേളയിൽ ഉണ്ടാകും. അഭ്യസ്തവിദ്യരായവർക്ക് വിവിധ തൊഴിൽ അവസരങ്ങൾ പരിചയപ്പെടുത്തുകയും അവ നേടികൊടുക്കുകയുമാണ് ഈ മെഗാ തൊഴിൽ മേളയുടെ ലക്ഷ്യം. പ്ലസ് ടൂ, ഐ ടി ഐ, ഡിപ്ലോമ, ഡിഗ്രി, പി ജി, ബിടെക് യോഗ്യതയുള്ള പ്രവൃത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അവസരങ്ങൾ ലഭിക്കുന്ന ഈ തൊഴിൽ മേളയുടെ കൂടുതൽ വിവരങ്ങൾ അറിയുവാൻ 8078306445,9656974802 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. തൊഴിൽ അന്വേഷകരായ ഏവരെയും 2022 ജൂലൈ 16-ന് ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ രാമക്കൽമേടിന് സമീപമുള്ള ജവഹർലാൽ നെഹ്രു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് & സയൻസിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.