ജവഹർലാൽ നെഹ്രു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് & സയൻസ് കോളേജ് പ്ലേസ്മെൻറ് സെല്ലിൻ്റെ നേതൃത്വത്തിൽ മെയ് 13 ശനിയാഴ്ച ക്യാമ്പസ് പ്ലേസ്മെൻ്റും മെഗാ തൊഴിൽ മേളയും സംഘടിപ്പിക്കുന്നു. രാവിലെ 10 മണി മുതൽ കോളേജ് ക്യാമ്പസിൽ ആരംഭിക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് മുൻകൂറായി രജിസ്റ്റർ ചെയ്യാവുന്നതാണ്. സ്പോട്ട് രജിസ്ട്രേഷനുള്ള സൗകര്യവും ലഭ്യമാണ്. 50-ൽ പരം കമ്പനികളിലായി 2500-ൽപ്പരം തൊഴിൽ അവസരങ്ങൾ ഈ തൊഴിൽ മേളയിൽ ഉണ്ടാകും. അഭ്യസ്തവിദ്യരായവർക്ക് വിവിധ തൊഴിൽ അവസരങ്ങൾ പരിചയപ്പെടുത്തുകയും അവ നേടികൊടുക്കുകയുമാണ് ഈ മെഗാ തൊഴിൽ മേളയുടെ ലക്ഷ്യം. പ്ലസ് ടൂ, ഐ ടി ഐ, ഡിപ്ലോമ, ഡിഗ്രി, പി ജി, ബിടെക് യോഗ്യതയുള്ള പ്രവൃത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അവസരങ്ങൾ ലഭിക്കുന്ന ഈ തൊഴിൽ മേളയുടെ കൂടുതൽ വിവരങ്ങൾ അറിയുവാൻ 8075547195, 9656974802 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. തൊഴിൽ അന്വേഷകരായ ഏവരെയും 2023 മെയ് 13-ന് ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ രാമക്കൽമേടിന് സമീപമുള്ള ജവഹർലാൽ നെഹ്രു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് & സയൻസിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.